Photo: AFP
സാവോ പോളോ: വന്‍കുടലിലെ ട്യൂമര്‍ നീക്കംചെയ്ത ശസ്ത്രക്രിയക്കു ശേഷം ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഐ.സി.യുവില്‍.
പെലെയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം സുഖംപ്രാപിക്കുകയാണെന്നും സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇപ്പോള്‍ ഐ.സി.യുവിലുള്ള അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും സാധാരണ രീതിയില്‍ തന്നെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഓഗസ്റ്റ് അവസാനത്തോടെ മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തു.
ശസ്ത്രക്രിയ വിജയകരമായിരുന്നതായും താന്‍ സുഖമായിരിക്കുന്നതായും പെലെ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തിരുന്നു.
Content Highlights: Brazilian football legend Pele remains in icu making a satisfactory recovery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..