സാവോ പൗലോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ (80) ചൊവ്വാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 

'ഇന്ന് മറക്കാനാകാത്ത ദിവസമാണ്, ഞാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.' - വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ച് പെലെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Brazilian football great Pele 80 received a Covid-19 vaccine Tuesday

'ഈ മഹാമാരി നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല.  നിരവധി പേര്‍ക്ക് ഇതുവരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ലാത്തതിനാല്‍ നമ്മള്‍ ഇനിയും അച്ചടക്കത്തോടെ തുടരണം.' - പെലെ കൂട്ടിച്ചേര്‍ത്തു.

ഏത് വാക്‌സിനാണ് പെലെ സ്വീകരിച്ചതെന്നും എത്രാമത്തെ ഡോസ് ആണെന്നുമുള്ള ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹത്തിന്റെ പ്രസ്സ് ടീം പ്രതികരിച്ചില്ല. 

മൂന്ന് ഫുട്‌ബോള്‍ ലോകകപ്പുകള്‍ നേടിയ ലോകത്തിലെ ഏക താരമായ പെലെ കോവിഡിന്റെ തുടക്കം മുതല്‍ സാവോ പൗലോയിലെ സ്വന്തം വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണ്. 

അടുത്തകാലത്തായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. അതിനാല്‍ തന്നെ പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്നത് അദ്ദേഹം കുറച്ചിരിക്കുകയാണ്.

Content Highlights: Brazilian football great Pele 80 received a Covid-19 vaccine Tuesday