Photo: AP
സാവോപോളോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി. ശ്വാസതടസ്സം നേരിട്ടതിനേത്തുടര്‍ന്നാണിത്. 80 കാരനായ താരത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വന്‍കുടലില്‍ ട്യൂമറുണ്ടായതിനെത്തുടര്‍ന്നാണ് പെലെയെ സാവോപോളോയിലുള്ള ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതിയില്‍ പുരോഗതി കൈവരിച്ച താരത്തെ ഐ.സി.യുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ റൂമിലെത്തിയ ശേഷം ശ്വാസതടസ്സം നേരിട്ടതോടെ താരത്തെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി. മകള്‍ കെല്ലി നാസിമെന്റോയാണ് പെലെയോടൊപ്പമുളളത്. ആശുപത്രിയില്‍ നിന്ന് പെലെയും മകളും ഒന്നിച്ചെടുത്ത ഒരു സെല്‍ഫി ഈയിടെ വൈറലായിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായ പെലെ ആയിരത്തിലധികം ഗോളുകള്‍ നേടിയിട്ടുണ്ട്. മൂന്ന് ലോകകപ്പ് കിരീടം നേടിയ ഏക ഫുട്ബോള്‍ താരമാണ് പെലെ.
Content Highlights: Brazil Legend Pele Briefly Back In ICU But Now Stable, Says Hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..