Photo: AP
സാവോ പോളോ: വന്‍കുടലില്‍ രൂപപ്പെട്ട ട്യൂമറുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലാണ് താരമുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികം വൈകാതെ താരത്തെ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ വന്‍കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ പെലെ സെപ്റ്റംബര്‍ 30-ന് ആശുപത്രി വിട്ടിരുന്നു.
ഓഗസ്റ്റ് അവസാനത്തോടെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയുടെ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയും തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
Content Highlights: Brazil football legend Pele back in hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..