ജിഷ്ണു ബൂട്ടണിയുന്നു, പ്രതീക്ഷയുടെ മൈതാനത്ത്


പി.പി. രതീഷ്

പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ഫാൽക്കൺ ഫുട്‌ബോൾ അക്കാദമിയിലെ സഹകളിക്കാർക്കൊപ്പം ജിഷ്ണു പരിശീലനത്തിൽ | ചിത്രം: പി.പി. രതീഷ്

പാലക്കാട്: ''എല്ലാവര്‍ക്കും ഓരോ കഴിവുണ്ട്. സ്വപ്നങ്ങള്‍ക്കുവേണ്ടി കഠിനമായി പരിശ്രമിക്കുക''. ജന്മനാ ഇരു കൈപ്പത്തികളും ഒരുകാലും ഇല്ലാത്ത കുത്തനൂര്‍സ്വദേശി ജിഷ്ണു കൃത്രിമക്കാലില്‍ ബൂട്ടുംകെട്ടി ജേഴ്‌സിയുമണിഞ്ഞ് മൈതാനത്തേക്കിറങ്ങുമ്പോള്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരോട് പറയാന്‍ ഇത്രമാത്രം. വിധിയെപഴിച്ച് ഓരംചേര്‍ന്ന് പോകാതെ 'പ്രതിരോധത്തി'ല്‍ തന്റേതായ ഒരിടം കണ്ടെത്തുക.

പാലക്കാട് ഫാല്‍ക്കണ്‍ ഫുട്‌ബോള്‍ അക്കാദമിയിലെ ഇടത് പ്രതിരോധത്തിലാണ് ജിഷ്ണു കളിക്കുന്നത്. ആറുമാസംമുമ്പാണ് അക്കാദമിയില്‍ ചേരുന്നത്. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും അഞ്ചാംക്ലാസ് മുതല്‍ ഫുട്‌ബോളും ക്രിക്കറ്റും കളിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു. അവരും അവനെ ചേര്‍ത്തുപിടിച്ചു. ക്രിക്കറ്റില്‍ ബാറ്റ് ചെയ്യാനോ കൃത്രിമക്കാല്‍വെച്ച് ഫുട്‌ബോള്‍ കളിക്കാനോ ബുദ്ധിമുട്ടൊന്നുമില്ലെന്ന് ജിഷ്ണു പറയുന്നു. ശാരീരികവെല്ലുവിളികള്‍ നേരിടുന്നവരുടെ ടീമില്‍ അംഗമാകുന്നതിനുപകരം പരിമിതികളെ വെല്ലുവിളിച്ച് മുന്നേറുന്നതാണ് നല്ലതെന്ന തിരിച്ചറിവാണ് ജിഷ്ണുവിനെ അക്കാദമിയിലെത്തിച്ചത്.

പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഫാല്‍ക്കണ്‍ ഫുട്‌ബോള്‍ അക്കാദമിയിലെ സഹകളിക്കാര്‍ക്കൊപ്പം ജിഷ്ണു പരിശീലനത്തില്‍

മുന്നേറ്റനിരയിലെ കളിയാണ് ആവേശം നല്‍കുന്നതെങ്കിലും കൃത്രിമക്കാലില്‍ ഓടിയെത്താനുള്ള പ്രയാസം കാരണമാണ് പ്രതിരോധനിര തിരഞ്ഞെടുത്തതെന്നും ജിഷ്ണു പറയുന്നു.

കുത്തനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 74 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചശേഷം മലമ്പുഴ ഐ.ടി.ഐ.യിലെ കംപ്യൂട്ടര്‍ വിദ്യാര്‍ഥിയാണിപ്പോള്‍ ജിഷ്ണു. ഫുട്‌ബോള്‍മോഹം കാരണം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലോ ക്രൈസ്റ്റ് കോളേജിലോ ചേര്‍ന്ന് പഠിക്കാനുള്ള ശ്രമത്തിലാണ്. സെന്റ് തോമസില്‍ പ്രവേശനം ലഭിച്ചെങ്കിലും ഐ.ടി.ഐ. പഠനം പൂര്‍ത്തിയാവാത്തതിനാല്‍ ചേരാന്‍ സാധിച്ചിട്ടില്ല.

ജിഷ്ണുവിന്റെ പ്രയത്‌നങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി അച്ഛന്‍ കൃഷ്ണനും അമ്മ ചിന്താമണിയും കൂടെത്തന്നെയുണ്ട്.

Content Highlights: Born without both palms and feet jishnu goes to the field wearing boots on his artificial leg

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented