കടക്കെണി; ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറുടെ ട്രോഫികള്‍ ലേലത്തിന്


ബ്രിട്ടീഷ് സ്ഥാപനമായ വെയില്‍സ് ഹാര്‍ഡിയാണ് ഓണ്‍ലൈന്‍ വഴി ബെക്കറുടെ ട്രോഫികളും മറ്റ് വസ്തുക്കളും ലേലത്തിന് വെച്ചിരിക്കുന്നത്

ലണ്ടന്‍: 1985 മുതല്‍ 1996 വരെ ബോറിസ് ബെക്കറെന്ന ജര്‍മന്‍ ടെന്നീസ് ഇതിഹാസത്തിന്റെ വിജയകഥകള്‍ മാത്രം കേട്ടിരുന്ന ആരാധകര്‍ക്കു മുന്നിലേക്ക് ഇപ്പോഴെത്തുന്നത് അത്ര സുഖകരമല്ലാത്ത ഒരു വാര്‍ത്തയാണ്.

1985-ല്‍ വെറും 17 വയസുമാത്രം പ്രായമുള്ളപ്പോള്‍ ലോകത്തെ കോരിത്തരിപ്പിച്ച പ്രകടനത്തിലൂടെ വിംബിള്‍ഡണ്‍ കിരീടം ചൂടിയ ബെക്കര്‍ ഇന്ന് കടക്കെണിമൂലം താന്‍ നേടിയ കിരീടങ്ങളെല്ലാം ലേലത്തിന് വെച്ചിരിക്കുകയാണ്.

ബ്രിട്ടീഷ് സ്ഥാപനമായ വെയില്‍സ് ഹാര്‍ഡിയാണ് ഓണ്‍ലൈന്‍ വഴി ബെക്കറുടെ ട്രോഫികളും മറ്റ് വസ്തുക്കളും ലേലത്തിന് വെച്ചിരിക്കുന്നത്. ജൂണ്‍ 24-ന് ആരംഭിക്കുന്ന ലേലം ജൂലൈ 11 വരെ നീണ്ടുനില്‍ക്കും. ബെക്കര്‍ നേടിയ ട്രോഫികള്‍, മെഡലുകള്‍, വാച്ചുകള്‍, ചിത്രങ്ങള്‍ തുടങ്ങി 82 വസ്തുക്കളാണ് ലേലത്തിനുള്ളത്.

2017 ജൂണ്‍ 21-ന് ബെക്കറെ ബാങ്ക്‌റപ്‌സി ആന്റ് കമ്പനീസ് കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ലോകം മുഴുവന്‍ ആഡംബര വീടുകളും മറ്റുമായി ജീവിതം ആഘോഷമാക്കിയ താരമായിരുന്നു ബെക്കര്‍. ബിസിനസിലെ തിരിച്ചടികളാണ് താരത്തെ കടക്കെണിയിലാക്കിയത്. ദുബായില്‍ പണിതുയര്‍ത്തിയ ബോറിസ് ടവര്‍, സ്പോര്‍ട്സ് വെബ്സൈറ്റ്, ഓര്‍ഗാനിക് ഫുഡ് പ്രൊഡക്റ്റ് എന്നിവയെല്ലാം പരാജയമായി.

ഒരു കാലത്ത് നൂറു മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ടായിരുന്ന താരത്തിന് പ്രധാനമായും തിരിച്ചടിയായത് നൈജീരിയയിലെ എണ്ണപ്പാടങ്ങളിലുള്ള നിക്ഷേപമായിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Content Highlights: boris becker auctions trophies to pay off debts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

More from this section




Most Commented