പന്തില്‍ ഉമിനീര്‍ പുരട്ടിയ സ്റ്റോക്ക്‌സിന് താക്കീത്


കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ജൂണ്‍ മുതല്‍ പന്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്

Photo By Rafiq Maqbool| AP

പുണെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പന്തില്‍ ഉമിനീര്‍ പുരട്ടി ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്‌സ്.

റീസ് ടോപ്ലി എറിഞ്ഞ മത്സരത്തിലെ നാലാം ഓവറിലെ രണ്ടാം പന്തിനു ശേഷമായിരുന്നു സംഭവം. ഐ.സി.സിയുടെ ഉമിനീര്‍ വിലക്ക് ഓര്‍ക്കാതെ സ്‌റ്റോക്ക്‌സ് പന്തില്‍ ഉമിനീര്‍ പുരട്ടുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍ ഉടന്‍ തന്നെ താരത്തെ താക്കീത് ചെയ്യുകയും പന്ത് സാനിറ്റൈസ് ചെയ്യുകയും ചെയ്തു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ജൂണ്‍ മുതല്‍ പന്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഒരു ഇന്നിങ്സില്‍ ഇത്തരത്തില്‍ രണ്ടു തവണ ബൗളിങ് ടീമിന് മുന്നറിയിപ്പ് നല്‍കും. വീണ്ടും ആവര്‍ത്തിച്ചാല്‍ പെനാല്‍റ്റിയായി അഞ്ചു റണ്‍സ് ബാറ്റിങ് ടീമിന് ലഭിക്കും.

നേരത്തെ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടയിലും സ്റ്റോക്ക്‌സ് ഐ.സി.സിയുടെ ഉമിനീര്‍ വിലക്ക് മറികടന്ന് പന്തില്‍ ഉമിനീര്‍ പുരട്ടിയിരുന്നു. ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു സംഭവം. താരം അബദ്ധത്തില്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍ നിതിന്‍ മേനോന്‍ ഉടന്‍ തന്നെ പന്ത് സാനിറ്റൈസ് ചെയ്യുകയും സ്റ്റോക്ക്സിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Content Highlights: Ben Stokes warned by umpire after applying saliva on the ball

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented