Photo: AP
ലണ്ടൻ:പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന് പിന്തുണ നൽകാനായി പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സ് മാറി നിന്നിരുന്നു. നേരത്തെ ക്യാൻസർ സ്ഥിരീകരിച്ച പിതാവ് ജെറാൾഡ് സ്റ്റോക്ക്സിന്റെ നില ഗുരുതരമായതിനെ തുടർന്നായിരുന്നു ഇത്. ഈ സമയം താൻ മാനസികമായി തളർന്നുപോയെന്നും ആഴ്ച്ചകളോളം ഉറങ്ങാനായില്ലെന്നും സ്റ്റോക്ക്സ് പറയുന്നു. ജന്മനാടായ ക്രൈസ്റ്റ്ചർച്ചിൽ നിന്ന് ന്യൂസീലൻഡ് മാധ്യമമായ വീക്കെൻഡ് ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റോക്ക്സ്.
സ്റ്റോക്ക്സിന്റെ പിതാവ് ജെറാൾഡ് സ്റ്റോക്ക്സിന് ജനുവരിയിലാണ് തലച്ചോറിൽ ക്യാൻസർ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ക്രൈസ്റ്റ് ചർച്ചിൽ തിരിച്ചെത്തിയ ഉടനെയായിരുന്നു ഇത്. അന്ന് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പ കാണാനായി ദക്ഷിണാഫ്രിക്കയിലേക്ക് പോയതായിരുന്നു ജെറാൾഡ്.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഇംഗ്ലണ്ടിന്റെ ബോക്സിങ് ഡേ ടെസ്റ്റിന് മുമ്പ് ജെറാൾഡിനെ ജോഹന്നാസ്ബർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് പോർട്ട് എലിസബത്തിൽ സ്റ്റോക്ക്സ് 120 റൺസ് നേടുമ്പോൾ ജെറാൾഡ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. ആ ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്നിങ്സിനും 53 റൺസിനും വിജയിച്ചു.
ഈ വർഷം മാഞ്ചസ്റ്ററിൽ വെസ്റ്റിൻഡീസിനെതിരെ സെഞ്ചുറി നേടിയപ്പോൾ സല്യൂട്ട് അടിച്ചാണ് സ്റ്റോക്ക്സ് ആഘോഷിച്ചത്. പിതാവിനുള്ള ആദരമായിരുന്നു ആ സല്യൂട്ട്. ന്യൂസീലൻഡിന്റെ മുൻ റഗ്ബി താരമാണ് ജെറാൾഡ്. 10 വർഷത്തോളം ഇംഗ്ലണ്ടിന്റെ റഗ്ബി ടീം പരിശീലകനുമായിരുന്നു.
content highlights: Ben Stokes didnt sleep for a week after fathers diagnosis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..