ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ കീഴടക്കിയ ഇന്ത്യന്‍ ടീമിന് അഞ്ചുകോടി രൂപ ബോണസ് നല്‍കുമെന്ന് ബി.സി.സി.ഐ. തകര്‍പ്പന്‍ വിജയം നേടിയ ടീമിന് ഉടന്‍ തന്നെ ബോണസ് തുക സമ്മാനിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

'ഓസ്‌ട്രേലിയയില്‍ പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിന് അഞ്ചുകോടി രൂപ ബോണസ്സായി നല്‍കും. മികവാര്‍ന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്. എല്ലാ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഓസ്‌ട്രേലിയയില്‍ ടീം നേടിയത്. ആശംസകള്‍' ജയ് ഷാ ട്വീറ്ററിലൂടെ കുറിച്ചു.

Content Highlights: BCCI will give 5 Crore to Indian Team for the great victory against Australia