ഗാംഗുലിയ്‌ക്കെതിരേ ഒരാള്‍ പോലും ശബ്ദമുയര്‍ത്തിയിട്ടില്ല: ബി.സി.സി.ഐ. ട്രഷറര്‍


Photo: www.twitter.com

ന്യൂഡല്‍ഹി: ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്ക് പിന്തുണയുമായി സംഘടനയുടെ സെക്രട്ടറി അരുണ്‍ ധുമാല്‍. ഗാംഗുലി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതുമുതല്‍ ആരും തന്നെ അദ്ദേഹത്തിനെതിരേ ശബ്ദമുയര്‍ത്തിയിട്ടില്ലെന്ന് അരുണ്‍ ധുമാല്‍ പറഞ്ഞു.

ഗാംഗുലി ബി.സി.സി.ഐയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നതുമായി ബന്ധപ്പെട്ടാണ് അരുണ്‍ ഇക്കാര്യമറിയിച്ചത്.

' ഗാംഗുലിയല്ലാതെ മൂന്നുവര്‍ഷത്തിലധികം ബി.സി.സി.ഐ. പ്രസിഡന്റായി സേവനം ചെയ്ത മറ്റൊരു വ്യക്തി സ്വതന്ത്ര ഇന്ത്യയിലില്ല. ദാദയ്‌ക്കെതിരേ ബി.സി.സി.ഐയിലെ ചിലര്‍ പ്രവര്‍ത്തിച്ചു എന്നത് വസ്തുതാവിരുദ്ധമാണ്. ഗാംഗുലി പ്രസിഡന്റായിരിക്കുമ്പോള്‍ ഒരാള്‍ പോലും അദ്ദേഹത്തിനെതിരേ സംസാരിച്ചിട്ടില്ല. ഗാംഗുലിയുടെ നേതൃത്വത്തില്‍ ഞങ്ങളെല്ലാവരും സന്തോഷത്തോടെയാണ് ജോലി ചെയ്തത്. അതുകൊണ്ടാണ് കോവിഡ് പ്രതികൂലമായി വന്നപ്പോഴും ബി.സി.സി.ഐ. അചഞ്ചലമായി നിന്നത്.'- അരുണ്‍ പറഞ്ഞു.

പുതിയ പ്രസിഡന്റിനെ ഒക്ടോബര്‍ 18 നാണ് തിരഞ്ഞെടുക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ റോജര്‍ ബിന്നിയായിരിക്കും പുതിയ ബി.സി.സി.ഐ. പ്രസിഡന്റ്. നിലവില്‍ ട്രഷററായ അരുണ്‍ ധുമാല്‍ ഐ.പി.എല്ലിന്റെ ചെയര്‍മാനാകും. ബി.സി.സി.ഐയുടെ സെക്രട്ടറിയായി ജയ് ഷായും വൈസ് പ്രസിഡന്റായി രാജീവ് ശുക്ലയും തുടരും. ആശിഷ് ഷെലാറാണ് പുതിയ ട്രഷറര്‍.

Content Highlights: new bcci president, sourav ganguly, ganguly bcci president, arun dhumal, bcci, cricket news, india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാ തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented