ന്യൂഡല്‍ഹി: ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ സിങ് ധൂമലാണ് ഇക്കാര്യം അറിയിച്ചത്. 

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തലവനായ നസ്മുള്‍ ഹുസൈനാണ് നിലവിലെ പ്രസിഡന്റ്. അദ്ദേഹത്തില്‍ നിന്നും ജയ്ഷാ ഉടന്‍ പദവി ഏറ്റെടുക്കും. എ.സി.സി ബോഡിയില്‍ 24 അംഗങ്ങളാണുള്ളത്. 

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിശ്രമത്തിലായിരിക്കെ ജയ് ഷായ്ക്കാണ് ആഭ്യന്തര മത്സരങ്ങളുടെ നടത്തിപ്പുചുമതല. സയെദ് മുഷ്താഖ് അലി ട്രോഫി വിജയകരമായി നടത്തിയപോലെ വിനു മങ്കാദ് ട്രോഫിയും അണ്ടര്‍ 19 ടൂര്‍ണമെന്റും വിജയ് ഹസാരെ ട്രോഫിയുമെല്ലാം നടത്താനുള്ള തയ്യാറെടുപ്പിലാണ് ജയ് ഷാ.

Content Highlights: BCCI Secretary Jay Shah Appointed President Of Asian Cricket Council