ന്യൂഡല്‍ഹി: യു.എസ് വിസ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ഒടുവില്‍ ബി.സി.സി.ഐയുടെ ഇടപെടലിനെ തുടര്‍ന്ന് വിസ അനുവദിച്ചു.
താരത്തിനെതിരേ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധമുള്‍പ്പെടെയുള്ള കേസുകള്‍ ഉള്ളതിനെ തുടര്‍ന്നാണ് വിസ നിഷേധിച്ചത്. ഇതിനു പിന്നാലെയായിരുന്നു ബി.സി.സി.ഐയുടെ ഇടപെടല്‍. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി, ഷമിയുടെ ലോകകപ്പ് പങ്കാളിത്തവും കേസിന്റെ വിശദവിവരങ്ങളും ഉള്‍പ്പെടുത്തി യു.എസ് എംബസിക്ക് കത്തയച്ചു. ഇതേത്തുടര്‍ന്ന് താരത്തിന് വിസ അനുവദിച്ചു കിട്ടുകയായിരുന്നു.
അന്താരാഷ്ട്ര കായിക താരങ്ങള്‍ക്കുള്ള വിസയാണ് ഷമിക്ക് ലഭിച്ചത്. ഷമി ആദ്യം നല്കിയ അപേക്ഷ യു.എസ് എംബസി തള്ളുകയായിരുന്നു. താരത്തിന്റെ പോലീസ് വെരിഫിക്കേഷന് റെക്കോഡിലെ പ്രശ്നങ്ങളായിരുന്നു ഇതിന് കാരണം.
ഷമിയുടെ ഭാര്യ ഹസിന് ജഹാനാണ് പരസ്ത്രീ ബന്ധം, ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ആരോപിച്ച് കേസുകൊടുത്തത്. ഒത്തുകളി ഉള്‍പ്പെടെ ഹസിന് ആരോപിച്ചിരുന്നു. സംഭവത്തില്‍ ഷമിക്കെതിരേ കേസ് നിലവിലുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ ബി.സി.സി.ഐ താരത്തിന് ക്ലീന്‍ ചിറ്റ് നല്കി തിരികെ ടീമിലെടുത്തിരുന്നു.
Content Highlights: BCCI managed to get US visa for Shami after initial rejection
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..