ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐയുടെ ജോയന്റ് സെക്രട്ടറിയും മലയാളിയുമായ ജയേഷ് ജോര്‍ജിന് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ. 

യു.എ.ഇയില്‍ വെച്ച് നടന്ന ചടങ്ങില്‍ ജയേഷ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. എറണാകുളം സ്വദേശിയായ ജയേഷ് കേരളത്തില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിച്ച ചുരുക്കം ചിലരിലൊരാളാണ്.

പ്രമുഖ വ്യവസായി യൂസഫ് അലി, സിനിമ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്‌ തുടങ്ങിയവര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

Content Highlights: BCCI joint secretary Jayesh George got golden visa from UAE