Photo: PTI
മുംബൈ: വിരാട് കോലിയെ മാറ്റി ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിച്ചതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ബിസിസിഐ നേരിടുന്നത്.
കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി അടുത്ത ദിവസം അദ്ദേഹത്തിന് നന്ദിയറിയിച്ച് ബിസിസിഐ പോസ്റ്റ് ചെയ്ത ട്വീറ്റിന് താഴെ ബോര്‍ഡിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
ഇനി തങ്ങള്‍ ഒരു കാര്യത്തിലും സൗരവ് ഗാംഗുലിയേയും ബിസിസിഐയേയും പിന്തുണയ്ക്കില്ലെന്ന് ആരാധകര്‍ കുറിച്ചു.
#ShameOnBCCI എന്ന ഹാഷ്ടാഗ് തന്നെ കഴിഞ്ഞ ദിവസം ട്രെന്‍ഡിങ്ങാകുകയും ചെയ്തു.
രോഹിത് ശര്‍മയെ ഏകദിന നായകസ്ഥാനത്ത് നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് വ്യക്തമാക്കി ഗാംഗുലി തന്നെ രംഗത്തെത്തിയിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ രണ്ട് ക്യാപ്റ്റന്മാര് ഉണ്ടാകുന്നതിനോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാത്രിയായിരുന്നു ഏകദിന ടീമിന്റെ പുതിയ നായകനായി രോഹിത് ശര്‍മയെ സെലക്ഷന് കമ്മിറ്റി തിരഞ്ഞെടുത്തതായി ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

സ്ഥാനമൊഴിയാന്‍ കോലിക്ക് 48 മണിക്കൂര്‍ അനുവദിച്ചിരുന്നുവെന്നും എന്നാല്‍ വഴങ്ങാതിരുന്നതോടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും കോലിയെ ബിസിസിഐ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുകയായിരുന്നുവെന്ന് ഗാംഗുലിയുടെ പ്രതികരണം സൂചിപ്പിക്കുന്നു.
Content Highlights: bcci facing flak after thank you tweet on virat kohli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..