Photo: twitter.com
ന്യൂഡല്‍ഹി: ഒളിക്യാമറഓപ്പറേഷനിലെ വെളിപ്പെടുത്തലുകള്‍കൊണ്ട് വിവാദത്തിലായ ചേതന്‍ ശര്‍മ്മ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ പദവിയില്‍ നിന്ന് രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ്ഷാ രാജി സ്വീകരിച്ചതായാണ് വിവരം. നേരത്തേ ദേശീയ ചാനല്‍ നടത്തിയ ഒളിക്ക്യാമറ ഓപ്പറേഷനിലാണ് ചേതന്‍ ശര്‍മ്മയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.
ഫിറ്റ്നസ് ഇല്ലാത്ത താരങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ കുത്തിവെപ്പെടുക്കുന്നത്, വിരാട് കോലി-രോഹിത് ശര്‍മ ഈഗോ, കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടമാക്കിയ കാര്യങ്ങള്‍, ഹാര്‍ദിക് പാണ്ഡ്യ ഇടയ്ക്കിടെ തന്നെ കാണാന്‍ വരുന്നത്. എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ചോതന്‍ ശര്‍മ്മ വെളിപ്പെടുത്തിയത്.
ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറി സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ സാധ്യതകള്‍ അപകടത്തിലാക്കിയെന്നും അദ്ദേഹം പറയുകയുണ്ടായി. ബുംറയുടെ പരിക്ക് വളരെ ഗുരുതരമാണെന്നും ചില താരങ്ങള്‍ മരുന്നടിച്ചാണ് കളിക്കാനിറങ്ങുന്നതെന്നും പറഞ്ഞതടക്കം വലിയ വിവാദമായിരുന്നു
Content Highlights: BCCI chief selector Chetan Sharma resigns from his post.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..