മുംബൈ: മുന്‍ ഗുജറാത്ത് ഡി.ജി.പി ഷാബില്‍ ഹുസൈന്‍ ഷെഖദാം ഖണ്ഡ്വാവാലയെ അഴിമതി വിരുദ്ധ സമിതിയുടെ തലവനായി നിയമിച്ച് ബി.സി.സി.ഐ. 

മാര്‍ച്ച് 31-ന് കാലാവധി അവസാനിച്ച അജിത് സിങ്ങിന് പകരമാണ് ഷാബില്‍ ഹുസൈനെ നിയമിച്ചിരിക്കുന്നത്. 2018 ഏപ്രില്‍ മുതല്‍ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതിയുടെ തലവനായിരുന്നു അജിത് സിങ്. 

1973 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഷാബിര്‍ ഹുസൈന്‍ 2010 ഡിസംബറിലാണ് ഗുജറാത്ത് ഡി.ജി.പി സ്ഥാനത്തു നിന്ന് വിരമിക്കുന്നത്.

Content Highlights: BCCI appoints former DGP Shabir Hussein as ACU chief