അമ്പയര്‍മാരുടെ കക്ഷത്തില്‍ വരെ പരസ്യം, അമ്പരപ്പിച്ച് ബിഗ് ബാഷ് ലീഗ്


1 min read
Read later
Print
Share

ഇപ്പോള്‍ നടക്കുന്ന ബിഗ് ബാഷ് ലീഗിന്റെ പത്താം പതിപ്പിലാണ് ഈ വേറിട്ട രീതി നടപ്പാക്കിയത്.

Photo: twitter.com|BBL

സിഡ്‌നി: ക്രിക്കറ്റ് ഗ്രൗണ്ടിന്റെ മുക്കിലും മൂലയിലും ഇപ്പോള്‍ പരസ്യമുണ്ട്. ഇതൊന്നുമല്ലാത്ത പുതിയൊരു പരസ്യമാര്‍ഗം കണ്ടുപിടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് ക്രിക്കറ്റ്.

അമ്പയര്‍മാരുടെ കക്ഷത്തില്‍ പരസ്യം പതിക്കാനാണ് തീരുമാനം. സിക്‌സുകളും ഔട്ടുകളും ആവര്‍ത്തിക്കുമ്പോള്‍ പലവട്ടം അമ്പയറുടെ കക്ഷം കാണാറുണ്ട്. ഇവിടെ സുഗന്ധദ്രവ്യങ്ങളുടെ പരസ്യം പതിക്കാനാണ് തീരുമാനം. ഭാവിയില്‍ ഈ പ്രചാരണരീതി മറ്റ് ടൂര്‍ണമെന്റുകളിലേക്കും പടര്‍ന്നുകൂടെന്നില്ല.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ചില സുഗന്ധദ്രവ്യ കമ്പനികള്‍ ഇതിനോടകം ചര്‍ച്ച നടത്തിക്കഴിഞ്ഞു. അംപയര്‍ സിക്‌സ് വിളിക്കുമ്പോള്‍ കണ്ട് പരസ്യങ്ങളും ഔട്ട് വിളിക്കുമ്പോള്‍ ഒരു പരസ്യവും ആരാധകര്‍ക്ക് കാണാനാകും.

ഇപ്പോള്‍ നടക്കുന്ന ബിഗ് ബാഷ് ലീഗിന്റെ പത്താം പതിപ്പിലാണ് ഈ വേറിട്ട രീതി നടപ്പാക്കിയത്. ഇന്നലെ നടന്ന ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് സിഡ്‌നി സിക്‌സേഴ്‌സ് മത്സരത്തില്‍ ഇത്തരത്തിലുള്ള പരസ്യം ശ്രദ്ധിക്കപ്പെട്ടു.

Content Highlights: BBL umpires to sport deodorant ads under arms

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
m sreesankar

1 min

ഗ്രീസ് ജംപിങ് മീറ്റില്‍ മലയാളി താരം എം.ശ്രീശങ്കറിന് സ്വര്‍ണം, ജസ്വിന് വെള്ളി

May 25, 2023


hussamuddin

1 min

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡലുറപ്പിച്ചു, ചരിത്രനേട്ടവുമായി ഇന്ത്യ

May 10, 2023


mathrubhumi

1 min

'ആ താരത്തെ തിരിച്ചയക്കൂ, ഏകദിനത്തിനുള്ള പക്വതയായിട്ടില്ല'; ഗംഭീര്‍

Jan 25, 2022

Most Commented