Photo: twitter.com|ChampionsLeague
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. ഗ്രൂപ്പ് ഇ യില്‍ തുടര്‍ച്ചായി അഞ്ച് മത്സരങ്ങളും വിജയിച്ച് ബയേണ്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ബയേണിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്നത്തെയും പോലെ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ്. ഗോളടിയന്ത്രമായ ലെവന്‍ഡോവ്സ്കിയുടെ മികവില്‍ ചാമ്പ്യന്‍സ് ലീഗിലെ അഞ്ചാം മത്സരത്തില്‍ ബയേണ്‍ ഡൈനാമോ കീവിനെ കീഴടക്കി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബയേണിന്റെ വിജയം.
മത്സരത്തില്‍ ലെവന്‍ഡോവ്സ്കി ഗോളടിച്ചു. വെറും ഗോളല്ല ഒരൊന്നൊന്നര ഗോള്‍. ബൈസിക്കിള്‍ കിക്കിലൂടെയാണ് ലെവന്‍ഡോവ്സ്കി ബയേണിനായി ആദ്യ ഗോള്‍ നേടിയത്. താരത്തിന്റെ ഈ തകര്‍പ്പന്‍ ഗോള്‍ ചുരുങ്ങിയ നിമിഷം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ലെവന്‍ഡോവ്സ്കി 2021-22 സീസണ് ചാമ്പ്യന്‍സ് ലീഗില്‍ നേടുന്ന എട്ടാമത്തെ ഗോളാണിത്. ഗോള്‍വേട്ടക്കാരില്‍ അയാക്സിന്റെ സെബാസ്റ്റിയന് ഹാളറെ മറികടന്ന് ലെവന്‍ഡോവ്സ്കി ഒന്നാമതെത്തി.
Content Highlights: Bayern Munich's Robert Lewandowski scored brilliant bicycle kick vs Dynamo Kyiv
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..