Image Courtesy: Twitter
ന്യൂയോര്‍ക്ക്: വിമാനാപകടത്തില്‍ മരിച്ച അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഉപയോഗിച്ച തൂവാല ലേലത്തില്‍ പോയത് 25 ലക്ഷം രൂപയ്ക്ക്.
ബാസ്‌കറ്റ്ബോളില്‍ നിന്നുള്ള വിടവാങ്ങല്‍ മത്സരത്തില്‍ ബ്രയാന്റ് ഉപയോഗിച്ചതാണിത്. പലവട്ടം ലേലത്തില്‍ വന്ന തൂവാല, ബ്രയാന്റെ കടുത്ത ആരാധകനായ ഡേവിഡ് കോലറാണ് വാങ്ങിയത്. 2016 ഏപ്രില്‍ 13-ന് ലോസ് ആഞ്ജലീസിനുവേണ്ടി അവസാനമത്സരം കളിക്കുമ്പോള്‍ താരം ഉപയോഗിച്ചതാണിത്.
ഡേവിഡ് ആദ്യമായിട്ടല്ല ബ്രയാന്റ് ഉപയോഗിച്ച വസ്തു ലേലത്തിലെടുക്കുന്നത്. ഈ മാസം ആദ്യം 22 ലക്ഷം രൂപ നല്‍കി ബ്രയാന്റ് ഒപ്പിട്ട സ്‌കൂള്‍ ഇയര്‍ബുക്ക് സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ജനുവരി 26-ന് കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബിക്ക് ജീവന്‍ നഷ്ടമായത്. അദ്ദേഹത്തിന്റെ 13 വയസുകാരി മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചിരുന്നു.
അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ലീഗായ എന്‍.ബി.എയിലെ ടീം ആഞ്ജലീസ് ലേക്കേഴ്‌സിന്റെ താരമായിരുന്നു കോബി.
Content Highlights: Basketball Legend Kobe Bryant's Towel Fetches Rs 25 Lakh at Auction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..