Photo: Screengrab| twitter.com|TheBarmyArmy|
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ സ്പിന്നര്‍ മോയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ട്രോളി ഇംഗ്ലണ്ടിന്റെ ആരാധക സംഘമായ 'ബാര്‍മി ആര്‍മി'.
മോയിന്‍ അലിയുടെ പന്തില്‍ കുറ്റി തെറിച്ച ശേഷം സംഭവിച്ചത് എന്താണെന്ന് മനസിലാകാതെ നിന്ന കോലിയുടെ വീഡിയോ പങ്കുവെച്ചാണ് ബാര്‍മി ആര്‍മിയുടെ ട്രോള്‍.
ഒരു കപ്പ് ചായയുണ്ടാക്കാന്‍ അടുക്കളയിലെത്തിയപ്പോഴാണ് ഫ്രിഡ്ജില്‍ പാലില്ലെന്ന് മനസിലാകുന്നത് എന്ന കുറിപ്പോടെയാണ് ബാര്‍മി ആര്‍മി, വിക്കറ്റ് വീണ ശേഷം കോലി പകച്ചുനില്‍ക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. റണ്ണൊന്നുമെടുക്കാതെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങിയത്.
ഓഫ് സ്പിന്നറായ മോയിന്‍ അലിയുടെ പന്ത് കൃത്യമായി നിരീക്ഷിക്കുന്നതില്‍ കോലിയ്ക്ക് പിഴവ് സംഭവിച്ചു. കുത്തിരിഞ്ഞ പന്ത് കോലിയെ കാഴ്ചക്കാരനാക്കി വിക്കറ്റ് പിഴുതു. ഇതുകണ്ട കോലി അല്‍പ്പനേരം അന്തംവിട്ടെന്ന പോലെ ക്രീസില്‍ തന്നെ നിന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 22-ാം ഓവറിലാണ് കോലി മൊയീന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായത്. കാര്യം മനസിലാകാതിരുന്ന കോലി മറുവശത്തുനിന്ന രോഹിത്തിനോട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നുമുണ്ടായിരുന്നു.
ഇതോടെ ടെസ്റ്റില്‍ വിരാട് കോലിയെ പൂജ്യത്തിന് പുറത്താക്കുന്ന ആദ്യ സ്പിന്നര്‍ എന്ന റെക്കോഡും അലി സ്വന്തമാക്കി. ഇത് 11-ാം തവണയാണ് കോലി ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താകുന്നത്.
Content Highlights: Barmy Army trolls Virat Kohli on his reaction after dismissal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..