കോലാലംപുര്‍: ഈ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് ബംഗ്ലാദേശില്‍ നടക്കും. ഏഷ്യന്‍ ഹോക്കി ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഒന്‍പത് വരെ ധാക്കയിലാണ് മത്സരങ്ങള്‍ നടക്കുക.

2020 നവംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് മൂലമാണ് നീട്ടിയത്. ധാക്കയിലെ മൗലാന ഭാഷാനി ദേശീയ ഹോക്കി സ്‌റ്റേഡിയം മത്സരങ്ങള്‍ക്ക് വേദിയാകും. ജപ്പാന്‍, ഇന്ത്യ, പാകിസ്താന്‍, കൊറിയ, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക.

നിലവില്‍ പുരുഷ ടീമുകളുടെ മത്സരക്രമം മാത്രമാണ് പുറത്തുവന്നത്. വനിതകള്‍ക്കായുള്ള മത്സരം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ അധികൃതര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. 

Content Highlights: Bangladesh to host Men's Hockey Asian Champions Trophy from Oct 1-9