
Photo: Twitter/ censor buzz
ധാക്ക: അല്ലു അര്‍ജുന്‍ നായകനായ തെലുങ്ക് ചിത്രം പുഷ്പയിലെ ഡയലോഗുകളും ആക്ഷനും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമെല്ലാം അല്ലുവിന്റെ ആക്ഷന്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ ഗ്രൗണ്ടില്‍ മത്സരത്തിനിടെ അല്ലുവിന്റെ ആക്ഷന്‍ അനുകരിച്ചിരിക്കുകയാണ് ബംഗ്ലാദേശ് താരം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലാണ് സംഭവം.
എതിര്‍ ബാറ്റ്‌സ്മാന്റെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പുഷ്പയിലെ 'ശ്രീവള്ളി' എന്ന ഗാനത്തിലെ അല്ലുവിന്റെ നൃത്തച്ചുവടുകള്‍ അനുകരിക്കുകയായിരുന്നു ബംഗ്ലാ ബൗളര്‍. നിരവധി ആരാധകര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Bangladesh bowler enacts Allu Arjun’s Pushpa move as celebration of wicket
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..