നാസിർ ഹുസൈൻ ഭാര്യ തമീമയോടൊപ്പം | Photo: Instagram|nasir hossain
ധാക്ക: വ്യഭിചാരക്കുറ്റത്തിന് വിചാരണ നേരിട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് താരം നാസിര്‍ ഹുസൈന്‍. നാസിറിന്റെ ഭാര്യ തമീമ സുല്‍ത്താനയുടെ ആദ്യ ഭര്‍ത്താവ് റാക്കിബ് ഹസന്‍ നല്‍കിയ പരാതിയിലാണ് നാസിര്‍ ഹുസൈന്‍ വിചാരണ നേരിടുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14-നാണ് ബംഗ്ലാ താരം ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ തമീമയെ വിവാഹം ചെയ്തത്. എന്നാല്‍ തമീമ ഇപ്പോഴും തന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് റാക്കിബ് രംഗത്തെത്തുകയായിരുന്നു. വ്യാജ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് തമീമ വിവാഹം ചെയ്തതെന്നും റാക്കിബിന്റെ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമീമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നിലവില്‍ ഇരുവരും ജാമ്യത്തിലാണ്.
ബംഗ്ലാദേശില്‍ വ്യഭിചാരക്കുറ്റത്തിന് പുരുഷന്‍മാര്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. നാസിര്‍ ഹുസൈന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഏഴു വര്‍ഷം വരെ തടവു ലഭിക്കുമെന്ന് നിയമവിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് പത്ത് മുതല്‍ കോടതി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്ന് നാസിര്‍ ഹുസൈനും തമീമയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫരീദ് ഖാന്‍ പറഞ്ഞു. വ്യഭിചാര കേസുകള്‍ വിരളമാണ്. സാധാരണയായി അതു തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെന്നും ഫരീദ് വ്യക്തമാക്കി.
മുപ്പതുകാരനായ നാസില്‍ 2011-ലാണ് ബംഗ്ലാ ജഴ്‌സിയില്‍ അരങ്ങേറിയത്. 65 ഏകദിനങ്ങളും 19 ടെസ്റ്റുകളും 31 ട്വന്റി-20 മത്സരങ്ങളും കളിച്ചു. 2018-ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലാണ് നാസിര്‍ അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്.
Content Highlights: Bangladesh Allrounder Nasir Hossain on Trial For Adultery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..