ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഫുട്ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ, ഒളിമ്പ്യന്‍ അത്ലറ്റ് അഞ്ജു ബോബി ജോര്‍ജ് എന്നിവരടക്കം ഏഴുപേരെ 2024 പാരീസ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് നടപ്പാക്കുന്ന മിഷന്‍ ഒളിമ്പിക് സെല്ലില്‍ ഉള്‍പ്പെടുത്തി.

മുന്‍ ഹോക്കി താരങ്ങളായ സര്‍ദാര്‍ സിങ്, വിരേന്‍ റസ്‌കിന, ഷൂട്ടര്‍ അഞ്ജലി ഭാഗവത്, ബാഡ്മിന്റണ്‍ താരം തൃപ്തി മാര്‍ഗുണ്ടെ, ടേബിള്‍ ടെന്നീസ് താരമായിരുന്ന മൊണാലി മേത്ത എന്നിവരാണ് സെല്ലിലെ മറ്റ് അംഗങ്ങള്‍. ഒളിമ്പിക്സ് ലക്ഷ്യമിട്ട് നേരത്തേ രൂപംനല്‍കിയ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിന് (ടോപ്സ്) വേണ്ട സഹായം നല്‍കുന്നതും മിഷന്‍ ഒളിമ്പിക് സെല്‍ ആയിരിക്കും.

കായികതാരങ്ങളെയും പരിശീലകരെയും തിരഞ്ഞെടുക്കുന്നതും പരിശീലനം നല്‍കുന്നതും മിഷന്‍ ഒളിമ്പിക് സെല്ലിന്റെ നേതൃത്വത്തിലാകും.

Content Highlights: Baichung Bhutia, Anju Bobby added to Mission Olympic Cell as India eyes 2024 Olympics