പ്രണോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്, ശ്രീകാന്തിന് ഖേല്‍രത്‌ന ശുപാര്‍ശ


അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാത്തതിന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ പരസ്യമായി വിമര്‍ശിച്ചതിനാണ് പ്രണോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

-

ന്യൂഡൽഹി: അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്യാത്തതിന് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയെ പരസ്യമായി വിമർശിച്ച മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിക്ക് കാരണം കാണിക്കൽ നോട്ടീസ്. 15 ദിവസത്തിനകം മറുപടി നൽകണമെന്നും അതല്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും ബാഡ്മിന്റൺ അസോസിയേഷൻ അയച്ച നോട്ടീസിൽ പറയുന്നു.

അതേസമയം ഫെബ്രുവരിയിൽ മനിലയിൽ നടന്ന ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ കളിക്കാതിരുന്ന കിഡംബി ശ്രീകാന്തിനെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാത്തതിന് മാപ്പ് പറഞ്ഞതോടെയാണ് ശ്രീകാന്തിന്റെ പേര് ഖേൽരതനയ്ക്ക് നിർദേശിച്ചത്. ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ പ്രണോയിയും കളിച്ചിരുന്നില്ല. ഇതോടെ സെമിയിൽ തോറ്റ ഇന്ത്യ ടൂർണമെന്റിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാതെ ശ്രീകാന്തും പ്രണോയിയും ബാഴ്സലോണയിൽ മറ്റൊരു ടൂർണമെന്റ് കളിക്കാൻ പോയതായിരുന്നു. അനുമതിയില്ലാതെ ചാമ്പ്യൻഷിപ്പിനിടെ മറ്റൊരു ടൂർണമെന്റ് കളിക്കാൻ പോയതിന് ഇരുവരോടും അസോസിയേഷൻ വിശദീകരണം തേടിയിരുന്നു. ശ്രീകാന്ത് ഇ-മെയിൽ വഴി വിശദീകരണം നൽകിയെന്നും തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് മാപ്പ് പറഞ്ഞതായും അസോസിയേഷൻ വ്യക്തമാക്കി. ഇതോടെ ശ്രീകാന്തിന്റെ പ്രകടനം കണക്കിലെടുത്ത് ഖേൽരത്നയ്ക്ക് ശുപാർശ ചെയ്യുകയായിരുന്നെന്നും അസോസിയേഷന്റെ വാർത്താ കുറിപ്പിൽ പറയുന്നു.

സിംഗിൾസ് താരമായ സമീർ വർമ, ഡബിൾസ് താരങ്ങളായ സാത്വിക്സായ്രാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരെയാണ് അസോസിയേഷൻ അർജുന പുരസ്കാരത്തിനായി ശുപാർശ ചെയ്തത്. ഇതോടെ ട്വിറ്ററിലൂടെ പരസ്യപ്രതികരണവുമായി പ്രണോയ് രംഗത്തെത്തി. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയവരെ അസോസിയേഷൻ ശുപാർശ ചെയ്തില്ലെന്നും പ്രധാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുക പോലും ചെയ്യാത്തവരെ പരിഗണിച്ചൂവെന്നുമായിരുന്നു പ്രണോയിയുടെ ട്വീറ്റ്. കഴിഞ്ഞ വർഷവും പ്രണോയിയുടെ പേര് അസോസിയേഷൻ അവഗണിച്ചിരുന്നു. അന്നും മലയാളി താരം പരസ്യമായി പ്രതികരിച്ചിരുന്നു.

content highlights: BAI recommends Srikanth for Khel Ratna after apology Prannoy show-caused for outburst

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


migrant workers

1 min

ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു

May 18, 2022

More from this section
Most Commented