കോലിയുടെ കവര്‍ഡ്രൈവിനേക്കാള്‍ ഗമ ബാബറിന്റെ കവര്‍ഡ്രൈവിന് ഇപ്പോഴുണ്ട്; കാരണമെന്തെന്നോ !


Photo: AP

ഇസ്‌ലാമബാദ്: സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്‌ട്രെയ്റ്റ് ഡ്രൈവിനും റിക്കി പോണ്ടിങ്ങിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും ഓണ്‍ഡ്രൈവിനും വിരാട് കോലിയുടെയും ബാബര്‍ അസമിന്റെയും കവര്‍ഡ്രൈവിനും ക്രിക്കറ്റ് ലോകത്ത് ആരാധകര്‍ ഏറെയാണ്.

അടുത്തകാലത്തായി കോലി-ബാബര്‍ താരതമ്യം കൂടുതലായി നടക്കുന്നതിനാല്‍ തന്നെ ഇരുവരുടെയും ഷോട്ടുകള്‍ തമ്മിലും താരതമ്യപ്പെടുത്താറുണ്ട്. എന്നാലിപ്പോള്‍ കോലിയുടെ കവര്‍ഡ്രൈവിനേക്കാള്‍ ഇത്തിരി ഗമയിലാണ് ബാബറിന്റെ കവര്‍ഡ്രൈവ്. കാരണം എന്താണെന്നോ? പാകിസ്താനിലെ ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ബാബറിന്റെ കവര്‍ ഡ്രൈവിനെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ട്.

പാകിസ്താന്‍ ഫെഡറല്‍ ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ പുറത്തിറക്കിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുടെ ഫിസിക്‌സ് പാഠപുസ്തകത്തിലാണ് ബാബറിന്റെ കവര്‍ഡ്രൈവിനെ കുറിച്ചുള്ള ഒരു ചോദ്യമുള്ളത്. കൈനറ്റിക് എനര്‍ജിയെ കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗത്തിലാണിത്.

പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകനായ ഷിറാസ് ഹസനാണ് പാഠപുസ്‌കത്തിലെ ഈ ഭാഗം ട്വീറ്റ് ചെയ്തത്.

Content Highlights: Babar Azam s cover drive now in Pakistan science text books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented