Photo: AFP
കാണ്‍പുര്‍: നാട്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബൗളറാണ് അക്‌സര്‍ പട്ടേല്‍. കിവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റുമായി തിളങ്ങാനും താരത്തിനായിരുന്നു.
എന്നാല്‍ താരത്തിന്റെ പേര് പലപ്പോഴും പലരും എഴുതുന്നതും ഉച്ഛരിക്കുന്നതും വിവിധ തരത്തിലാണ്. ചിലര്‍ അക്‌സര്‍ (Axar) പട്ടേല്‍ എന്ന് ഉപയോഗിക്കുമ്പോള്‍ ചിലരത് അക്ഷര്‍ (Akshar) പട്ടേലെന്നാണ് പറയുന്നത്.
ഇതില്‍ ഏതാണ് ശരിയായ ഉപയോഗം. ബിസിസിഐ രേഖകളില്‍ താരത്തിന്റെ പേര് അക്‌സര്‍ എന്നാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം അക്ഷര്‍ എന്നാണ് താരം തന്നെ ഉപയോഗിക്കുന്നത്.
ഇവയില്‍ ഏതാണ് ശരി. താരത്തിന്റെ പേര് ഇത്തരത്തില്‍ മാറാന്‍ കാരണമായതിനു പിന്നില്‍ ഒരു നേഴ്‌സാണ്.
അദ്ദേഹം ജനിച്ച സമയത്ത് മാതാപിതാക്കളിട്ട പേര് അക്ഷര്‍ പട്ടേല്‍ എന്നാണ്. എന്നാല്‍ ജനനം രജിസ്റ്റര്‍ ചെയ്യാനുള്ള രേഖകളില്‍ ആശുപത്രിയിലെ നേഴ്‌സ് അക്‌സര്‍ പട്ടേല്‍ എന്നാണ് എഴുതിപ്പിടിപ്പിച്ചത്. ഇതോടെ ഔദ്യോഗിക രേഖകളിലെല്ലാം താരത്തിന്റെ പേര് അക്‌സര്‍ എന്നായി. എന്നാല്‍ ശരിക്കുള്ള പേര് അക്ഷറും.
ഈ വര്‍ഷമാദ്യം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അക്ഷര്‍ പട്ടേലിന്റെ മാതാപിതാക്കള്‍ തന്നെയാണ് ഈ കഥ വെളിപ്പെടുത്തയത്.
Content Highlights: axar patel or akshar patel confusion on his real name
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..