Photo: AFP
ബ്രിസ്‌ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി.
അരങ്ങേറ്റ ടെസ്റ്റില്‍ എട്ടു ക്യാച്ചുകളെടുക്കുന്ന (രണ്ട് ഇന്നിങ്‌സിലുമായി) ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് കാരിയെ തേടിയെത്തിയത്.
അരങ്ങേറ്റ ടെസ്റ്റില്‍ ഏഴു ക്യാച്ചുകളെടുത്ത ഇന്ത്യയുടെ ഋഷഭ് പന്തടക്കമുള്ളവരെയാണ് കാരി മറികടന്നത്.
ക്രിസ് റീഡ്, ബ്രയാന്‍ ടാബര്‍, ചമര ദുനുസിംഗെ, ഋഷഭ് പന്ത്, പീറ്റര്‍ നെവില്‍, അലന്‍ നോട്ട് എന്നിവരെല്ലാം അരങ്ങേറ്റ ടെസ്റ്റില്‍ ഏഴു ക്യാച്ചുകളെടുത്ത താരങ്ങളാണ്.
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറായ ക്വിന്റണ്‍ ഡിക്കോക്ക് ഒരു ടെസ്റ്റില്‍ ഒമ്പത് ക്യാച്ചുകളെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നില്ല. ഗാളില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഡിക്കോക്കിന്റെ ഈ പ്രകടനം.
Content Highlights:australia wicketkeeper alex carey achieved a huge milestone in test debut
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..