ന്യൂഡല്‍ഹി: ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ നിന്നും എഫ്.ഐ.എച്ച് പ്രോ ലീഗ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി. കോവിഡ് വ്യാപനം മൂലമാണ് ഇരുരാജ്യങ്ങളും ടൂര്‍ണമെന്റുകളില്‍ നിന്ന് പിന്മാറിയത്. പുരുഷ-വനിതാ ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കില്ല.

ജൂനിയര്‍ ഹോക്കി ലോകകപ്പ് പുരുഷ വിഭാഗം മത്സരം ഇന്ത്യയിലും വനിതാ വിഭാഗം ദക്ഷിണാഫ്രിക്കയിലും വെച്ചാണ് നടക്കുക. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി മത്സരം പൂര്‍ത്തീകരിക്കും. ഇരുരാജ്യങ്ങളിലും കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും മത്സരങ്ങളില്‍ നിന്ന്് പിന്മാറുന്നത്. 

ലോകകപ്പിന് പുറമേ സീനിയര്‍ ടീമുകള്‍ മാറ്റുരയ്ക്കുന്ന എഫ്.ഐ.എച്ച് പ്രോ ലീഗ് ടൂര്‍ണമെന്റിലും ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും മത്സരിക്കില്ല. പ്രോ ലീഗ് ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. അതുകൊണ്ടാണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നത്. 

കഴിഞ്ഞ വര്‍ഷം നടന്ന പ്രോ ലീഗില്‍ ബെല്‍ജിയം ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. 

Content Highlights: Australia, New Zealand pull out of Junior Hockey World Cups and FIH Pro League