ബറോഡ: ബറോഡ വനിതാ ക്രിക്കറ്റ് താരങ്ങളോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ കോച്ച് അതുല്‍ ബദാദെയെ സസ്‌പെന്‍ഡ് ചെയ്തു. ബറോഡ ക്രിക്കറ്റ് അസോസിയേഷന്റേതാണ് നടപടി.

മുന്‍ ഇന്ത്യന്‍ താരമായ ബദാദെ കഴിഞ്ഞ വര്‍ഷമാണ് ബറോഡയുടെ വനിതാ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. നേരത്തെ ബറോഡയുടെ പുരുഷ ടീമിന്റെ പരിശീലകനായിരുന്നു.

 കഴിഞ്ഞ മാസം ഹിമാചല്‍ പ്രദേശില്‍ നടന്ന ഒരു ടൂര്‍ണമെന്റിനിടെയായിരുന്നു അമ്പത്തിമൂന്നുകാരനായ ബദാദെയുടെ മോശം പ്രവൃത്തിയെന്ന് കളിക്കാര്‍ പരാതിപ്പെട്ടു. തങ്ങള്‍ക്കുനേരെ ലൈംഗികാതിക്രമം കാട്ടുകയും പരസ്യമായി അപഹസിക്കുകയും ചെയ്തുവെന്നാണ് കളിക്കാരുടെ പരാതി. പരാതി ലഭിച്ച ഉടനെ അസോസിയേഷന്‍ ബദാദെയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ഏകാംഗ കമ്മീഷനെ നിയോഗിച്ചതായി ബി.സി. എ. സെക്രട്ടറി അജിത് ലെലെ പറഞ്ഞു.

 വെടിക്കെട്ട് ബാറ്റ്‌സ്മാനായ ബദാദെ ഇന്ത്യയ്ക്കുവേണ്ടി 13 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. യു. 1994ല്‍ ഷാര്‍ജയില്‍ എ.ഇയ്‌ക്കെതിരേയായിരുന്നു അരങ്ങേറ്റം. രഞ്ജിയില്‍ ബറോഡയ്ക്കുവേണ്ടി 64 മത്സരങ്ങളും കളിച്ചിട്ടുണ്ട് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ ബദാദെ.

Content Highlights: Atul Bedade suspended as Baroda women's coach for alleged sexual harassment