Photo: AP
ഗുവാഹട്ടി: ടോക്യോ ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ ലവ്‌ലിന ബോര്‍ഗൊഹെയ്‌നെ പോലീസില്‍ ചേരാന്‍ ക്ഷണിച്ച് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ.
ഗുവാഹട്ടിയില്‍ ലവ്‌ലിനയെ അനുമോദിക്കാന്‍ ചേര്‍ന്ന പരിപാടിയിലാണ് മുഖ്യമന്ത്രി താരത്തോട് പോലീസില്‍ ചേരാനുള്ള അഭ്യര്‍ഥന നടത്തിയത്.
പാരീസ് ഒളിമ്പിക്‌സ് വരെ അസം സര്‍ക്കാര്‍ ലവ്‌ലിനയ്ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്നും ഹിമാന്ത ബിശ്വ വ്യക്തമാക്കി. മാത്രമല്ല ലവ്‌ലിനയുടെ പേരില്‍ അസമിലെ ഗോലഘട്ട് ജില്ലയിലെ സൗപത്താര്‍ എന്ന സ്ഥലത്ത് 25 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മേരി കോമിനും വിജേന്ദര്‍ സിങ്ങിനും ശേഷം ബോക്‌സിങ്ങില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ലവ്‌ലിന. വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് (69 കിലോഗ്രാം) വിഭാഗത്തിലായിരുന്നു ലവ്‌ലിനയുടെ വെങ്കല നേട്ടം.
Content Highlights: assam CM requests Olympics medalist Lovlina Borgohain to join police
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..