ബിന്‍ ലാദന്‍ തകര്‍ത്തത് വേള്‍ഡ് ട്രേഡ് സെന്റര്‍ മാത്രമായിരുന്നില്ല, എന്റെ കരിയര്‍ കൂടിയായിരുന്നു!


2001-ല്‍ ഒരിക്കല്‍ ടീമില്‍ പേര് വന്നതാണ്. അന്നത്തെ കോച്ച് നയിമുദീന്‍ സാറിന്റെ നിര്‍ദേശപ്രകാരം പെട്ടെന്ന് പാസ്‌പോര്‍ട്ട് ശരിയാക്കി. പക്ഷേ ആ സമയത്താണ് സെപ്റ്റംബര്‍ 11 ആക്രമണം നടക്കുന്നത്

ചിത്രം: എൻ.എം പ്രദീപ്‌

കോഴിക്കോട്: തന്റെ രാജ്യാന്തര കരിയര്‍ തകര്‍ത്തത് ഉസാമ ബിന്‍ ലാദനാണെന്ന് ഫുട്‌ബോള്‍ താരം ആസിഫ് സഹീര്‍. മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുടെ 'ഇന്ത്യന്‍ ഫുട്‌ബോള്‍ സ്‌പെഷ്യല്‍' പതിപ്പിലാണ് മുന്‍ കേരള നായകന്‍ കൂടിയായ ആസിഫ് സഹീര്‍ രസകരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. '

ആറേഴ് തവണ ഇന്ത്യന്‍ ക്യാമ്പില്‍ പങ്കെടുത്തെങ്കിലും ഒരുതവണ പോലും ടീമില്‍ ഉള്‍പ്പെടാന്‍ പറ്റിയില്ല. 2001-ല്‍ ഒരിക്കല്‍ ടീമില്‍ പേര് വന്നതാണ്. അന്നത്തെ കോച്ച് നയിമുദീന്‍ സാറിന്റെ നിര്‍ദേശപ്രകാരം പെട്ടെന്ന് പാസ്‌പോര്‍ട്ട് ശരിയാക്കി. പക്ഷേ ആ സമയത്താണ് സെപ്റ്റംബര്‍ 11 ആക്രമണം നടക്കുന്നത്. അതോടെ വിദേശത്തുവച്ചുള്ള മത്സരങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടു. എന്റെ ഇന്ത്യന്‍ ടീം സ്വപ്നവും പൊലിഞ്ഞു.

Asif Saheer IM Vijayan Jo Paul Ancheri in football special mathrubhumi sports magazine
പുതിയ ലക്കം സ്പോര്‍ട്സ് മാസിക വാങ്ങാം
">
പുതിയ ലക്കം സ്പോര്‍ട്സ് മാസിക വാങ്ങാം

ബിന്‍ലാദന്‍ തകര്‍ത്തത് വേള്‍ഡ് ട്രേഡ് സെന്റര്‍ മാത്രമല്ല, ഒരു ഇന്ത്യന്‍ താരത്തിന്റെ ഇന്റര്‍നാഷനല്‍ കരിയര്‍ കൂടിയാണെന്ന് കൂട്ടുകാര്‍ തമാശ പറയും'' ബിന്‍ ലാദന്‍ തന്നോട് കാട്ടിയ 'ക്രൂരത'യെക്കുറിച്ച് ആസിഫ് സഹീര്‍ വിശദീകരിക്കുന്നതിങ്ങനെ.

സ്‌പോര്‍ട്‌സ്മാസികയുടെ ഓഗസ്റ്റ് ലക്കം ഇതുപോലെ ഒട്ടേറെ രസകരമായ വിശേഷങ്ങളടങ്ങിയ 'ഫുട്‌ബോള്‍ സപ്യെഷല്‍' ആണ്. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, എം. സുരേഷ് എന്നിവരുമായി ആസിഫ് സഹീര്‍ നടത്തുന്ന പ്രത്യേക അഭിമുഖമാണ് ഫുട്‌ബോള്‍ പതിപ്പിലെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ ടീമിലേക്ക് നടന്നുകയറിയ വഴികളെക്കുറിച്ചും കൊല്‍ക്കത്തയിലെ ക്ലബ് അനുഭവങ്ങളെക്കുറിച്ചുമെല്ലാം സീനിയര്‍ താരങ്ങള്‍ രസകരമായി വിവരിക്കുന്നുണ്ട്.

(ലേഖനത്തിന്റെ പൂര്‍ണരൂപം പുതിയലക്കം സ്പോര്‍ട്സ് മാസികയില്‍ വായിക്കാം)

Content Highlights: Asif Saheer IM Vijayan Jo Paul Ancheri in football special mathrubhumi sports magazine

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented