ഇഫാല്‍: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായിരുന്ന ഇന്ത്യന്‍ ഗുസ്തി താരം ഡിങ്കോ സിങ് (41) അന്തരിച്ചു. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2017 മുതല്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മോശമായ ആരോഗ്യസ്ഥിതിയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിതനാകുകയും ചെയ്തു.

ഒരുകാലത്ത് ഇന്ത്യന്‍ ബോക്‌സിങ്ങിലെ സൂപ്പര്‍ താരമായിരുന്ന ഡിങ്കോ 1998-ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് സ്വര്‍ണ മെഡല്‍ ജേതാവായത്. 54 കിലോ വിഭാഗത്തിലായിരുന്നു നേട്ടം.

1997-ല്‍ ബാങ്കോക്കില്‍ നടന്ന കിങ്സ് കപ്പിലെ പ്രകടനത്തോടെയാണ് ഡിങ്കോ ശ്രദ്ധ നേടുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുകയും ചെയ്തു. ആ വര്‍ഷം തന്നെ അദ്ദേഹത്തെ തേടി അര്‍ജുന അവാര്‍ഡും ത്തി. 2013-ല്‍ പത്മശ്രീയും ലഭിച്ചു.

മേരി കോമിന് ബോക്സിങ് റിങ്ങിലേക്ക് വഴി തുറന്ന വ്യക്തി കൂടിയാണ് ഡിങ്കോ സിങ്.

2020 ജനുവരിയില്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബി ലിയറി സയന്‍സസില്‍ (ഐ.എല്‍.ബി.എസ്) റേഡിയേഷന്‍ തെറാപ്പിക്ക് വിധേയനായിരുന്നു.

Content Highlights: Asian Games gold medalist boxer Ngangom Dingko Singh dies