ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു. കോവിഡ് വ്യാപനം മൂലമാണ് പുരുഷ-വനിതാ മത്സരങ്ങള്‍ മാറ്റിവെച്ചത്. ഏഷ്യന്‍ ഹോക്കി ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.

പുരുഷ ടീമുകളുടെ മത്സരം മാര്‍ച്ച് 11 മുതല്‍ 19 വരെ ബംഗ്ലാദേശിലെ ധാക്കയിലും വനിതാ ടീമുകളുടെ മത്സരം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ ദക്ഷിണ കൊറിയയിലും വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് മൂലം മത്സരം ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെച്ചു.

കോവിഡ് ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനം നടക്കേണ്ട ടൂര്‍ണമെന്റായിരുന്നു ഇത്. ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. 

2011 മുതലാണ് ചാമ്പ്യന്‍സ്‌ട്രോഫി ആരംഭിക്കുന്നത്. ആദ്യ സീസണില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. പിന്നീട് 2016-ലും 2018-ലും ഇന്ത്യ തന്നെയാണ് കിരീടം ചൂടിയത്. നിലവിലെ ചാമ്പ്യന്മാരുമാണ് ഇന്ത്യ.

Content Highlights: Asian Champions Trophy postponed again due to COVID-19 pandemic