തോല്‍വി; സ്‌റ്റേഡിയത്തിലെ കസേരകള്‍ തല്ലിത്തകര്‍ത്ത് അഫ്ഗാന്‍ ആരാധകര്‍, പാക് ആരാധകരെ ആക്രമിച്ചു


കഴിഞ്ഞദിവസം നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്താനോട് ഒരുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

Screengrab: twitter.com/shoaib100mph

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനോട് പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റേഡിയത്തില്‍ അഫ്ഗാന്‍ ആരാധകരുടെ അതിക്രമം. സ്റ്റേഡിയത്തിലെ കസേരകളും മറ്റും തകര്‍ത്ത അഫ്ഗാന്‍ ആരാധകര്‍, പാക് ആരാധകര്‍ക്ക് നേരേ കസേരകള്‍ വലിച്ചെറിയുകയും കസേര കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇരുവിഭാഗം ആരാധകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.

കഴിഞ്ഞദിവസം നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്താനോട് ഒരുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ നാലുപന്ത് ശേഷിക്കെയായിരുന്നു പാകിസ്താന്റെ വിജയം. ഇതിനുപിന്നാലെയാണ് തോല്‍വിയില്‍ കലിപൂണ്ട അഫ്ഗാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെ കസേരകള്‍ തല്ലിത്തകര്‍ത്തത്.

മുന്‍ പാക് താരം ഷൊഹൈബ് അക്തര്‍ സ്റ്റേഡിയത്തില്‍ നടന്ന അതിക്രമത്തിന്റെ ചില ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇതാണ് അഫ്ഗാന്‍ ആരാധകര്‍ ചെയ്യുന്നത്. ഇതുതന്നെയാണ് നേരത്തെ പലതവണ അവര്‍ ചെയ്തതും. ഇതൊരു മത്സരമാണ്. അത് ശരിയായ സ്പിരിറ്റില്‍ കളിക്കേണ്ടതും അതേരീതിയില്‍ തന്നെ എടുക്കേണ്ടതുമാണ്'- അക്തര്‍ ട്വീറ്റില്‍ പറഞ്ഞു.

മുന്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ. ഷഫീഖ് സ്റ്റാനിക്‌സായിയെ അദ്ദേഹം ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. നിങ്ങള്‍ക്ക് കായികരംഗത്ത് വളരണമെങ്കില്‍ നിങ്ങളുടെ ആരാധകരും കളിക്കാരും കുറച്ച് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിനുള്ള അക്തറിന്റെ ഉപദേശം.

ഷൊഹൈബ് അക്തറിന് ഷഫീഖും അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കി. 'നിങ്ങള്‍ക്ക് ആരാധകരുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല, ഇതുപോലെയുള്ള സംഭവങ്ങള്‍ ക്രിക്കറ്റ് ലോകത്ത് പലതവണ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ എങ്ങനെ പെരുമാറിയെന്ന് കബീര്‍ ഖാന്‍, ഇന്‍സിമാം ഭായ്, റഷീദ് ലത്തീഫ് എന്നിവരോട് നിങ്ങള്‍ ചോദിക്കണം' - ഷഫീഖ് ട്വിറ്ററിലൂടെ അക്തറിന് മറുപടി നല്‍കി.

Content Highlights: asia cup cricket afghan fans breaks chairs and attacked pak fans in stadium


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented