ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസിൽ കരോളിന പ്ലിസ്കോവ-അറയ്ന സബലേങ്ക, ആഷ്ലി ബാർട്ടി-ആഞ്ജലിക് കെർബർ സെമി ഫൈനൽ പോരാട്ടം. ഒന്നാം സീഡായ ആഷ്ലി ബാർട്ടി ക്രൊയേഷ്യൻ വംശജയായ ഓസ്ട്രേലിയൻ താരം അജ്ല ടോംജാനോവിച്ചിനെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബാർട്ടിയുടെ വിജയം. സ്കോർ: 6-1,6-3.

25-ാം സീഡായ ജർമൻ താരം കെർബർ 19-ാം സീഡായ കരോളനി മച്ചോവയെ അട്ടിമറിച്ചാണ് സെമിയിലെത്തിയത്. ആദ്യ രണ്ടു സെറ്റുകളിൽ തന്നെ കെർബർ മത്സരം സ്വന്തമാക്കി. സ്കോർ: 6-2,6-3. 2012, 2016, 2018 വർഷങ്ങളിൽ വിംബിൾഡൺ സെമിയിലെത്തിയ കെർബറിന്റെ നാലാം സെമി ഫൈനലാണിത്. മുമ്പ് രണ്ടു തവണയും ഫൈനൽ കളിച്ച താരം 2018-ൽ കിരീടമുയർത്തുകയും ചെയ്തു.

ടുണീഷ്യയുടെ ഒൻസ് ജാബ്യുറിനെ തോൽപ്പിച്ചാണ് ബെലറാസ് താരം സബലേങ്ക അവസാന നാലിലെത്തിയത്. നാലാം സീഡായ സബലേങ്കയെ പരീക്ഷിക്കാൻ ഒൻസ് ജാബ്യുറിന് കഴിഞ്ഞില്ല. നേരത്തെ വിംബിൾഡണിന്റെ ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് വനിതാ താരം എന്ന ചരിത്രം സൃഷ്ടിച്ചിരുന്നു ഒൻസ് ജബ്യുർ. സ്കോർ: 6-4,6-3.

എട്ടാം സീഡായ കരോളിന പ്ലിസ്കോവ സ്വിസ് താരം വിക്ടോറിജ ഗൊലുബികിനെതിരേ അനായാസം വിജയിച്ചു. സ്കോർ: 6-2, 6-2യ

Content Highlights: Ashleigh Barty Wimbledon Semi Final Tennis