ഇന്ത്യൻ ഫുട്ബോളർ ആഷിഖ് കുരുണിയനും ഭാര്യ അസീലയും | Photo: P. Jayesh
ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യന്‍ ഫുട്ബോളര് ആഷിഖ് കുരുണിയന്റെ ഒരു പോസ്റ്റ് ഉണ്ട്. 2018-ല്‍ സാഫ് കപ്പില്‍ ഇന്ത്യയ്ക്കു വേണ്ടി ഗോള്‍ നേടിയത് ആഘോഷിക്കുന്ന ചിത്രമാണത്. ഒരുപാട് കമന്റുകള്‍ അതിന് താഴെ കാണാം. അതില്‍ 'കണ്‍ഗ്രാറ്റ്സ് ബ്രദര്‍' എന്നൊരു സ്പെഷ്യല്‍ കമന്റും ഉണ്ടായിരുന്നു. തിരൂര്‍ കല്പകഞ്ചേരിയിലെ അസീലയുടേത്. ആഷിക് വീണ്ടും ഒരുപാട് കളിച്ചു. അസീല ആരാധനയോടെ ആ കളികള്‍ നോക്കി നിന്നു. കാലം ആ യുവ ഫുട്ബോളറെയും ആരാധികയെയും ഒരുമിപ്പിച്ചു. രണ്ട് വര്‍ഷത്തിനിപ്പുറം ആഷിഖ് ആ സംഭവം ഓര്‍ത്തെടുത്തപ്പോള്‍ അരികെ ചെറു ചിരിയോടെ അസീലയുമുണ്ട്. ആരാധികയല്ല ജീവിതസഖി ആയിട്ട്.
ആഷിഖിനെയും അസീലയെയും കണക്ട് ചെയ്തത് ഒരേയൊരു വികാരം ആണ് - ഫുട്ബോള്‍. കാല്പന്തിനുള്ളില് രണ്ടു ഹൃദയങ്ങള്‍ കൊരുത്ത കഥ അസീല പറഞ്ഞു. 'ചെറുപ്പം മുതല്‍ ഫുട്ബോള്‍ ഇഷ്ടമാണ്. യൂറോപ്യന്‍ ലീഗും ലോകകപ്പുമെല്ലാം കാണാറുണ്ട്. ഐ.എസ്.എല്‍ തുടങ്ങിയതോടെയാണ് ആഷിഖിനെക്കുറിച്ച് അറിയുന്നത്. ആഷിഖിന്റെ കളി ഇഷ്ടമായി. ആഷിഖിനെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം വായിക്കാനും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാനും തുടങ്ങി'.
ആഷിഖും അസീലയും തമ്മില്‍ പ്രണയമായിരുന്നോ എന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടാക്കാം. എന്നാല്‍ അങ്ങനെയല്ലെന്ന് പറയുകയാണ് ആഷിഖ്. 'കല്യാണ ശേഷമാണ് പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ കുറിച്ച് അസീല പറഞ്ഞത്. അപ്പോള്‍ മാത്രമാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. അന്ന് ഞങ്ങള്‍ നേരിട്ട് കണ്ടിട്ടില്ല, ഓണ്‍ലൈന്‍ വഴിയുള്ള ബന്ധം മാത്രം, അതുകൊണ്ടു തന്നെ പ്രണയത്തിനുള്ള സാഹചര്യം ആയിരുന്നില്ല'.
സ്പോര്‍ട്സ് മാസികയുടെ ഒക്ടോബര്‍ ലക്കം ഫാമിലി സ്പെഷല്‍ ആണ്. ആഷിഖ് കുരുണിയന്, ഒളിമ്പ്യന്‍ ജിന്സണ് ജോണ്സണ്, ഇന്ത്യന്‍ ബാസ്ക്കറ്റ്ബോള്‍ താരം പി.എസ്. ജീന, ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ, ലയണല്‍ മെസ്സി തുടങ്ങിയവരുടെ രസകരമായ കുടുംബവിശേഷങ്ങള്‍ ഈ ലക്കത്തില്‍ വായിക്കാം.
Content Highlights: ashique kuruniyan with his wife aseela mathrubhumi sports magazine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..