ഡേവിഡ് വാർണറും ഇൻഡി വാർണറും | Photo: Instagram| David Warner
മെല്‍ബണ്‍: ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ രസകരമായ വീഡിയോ പങ്കുവെച്ച് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിക്കുന്ന മകള്‍ ഇന്‍ഡിയുടെ വീഡിയോയാണ് വാര്‍ണര്‍ ട്വീറ്റ് ചെയ്തത്.
'എംസിജി ഗ്രൗണ്ടില്‍ ഇന്‍ഡിയുടെ ആദ്യ ഷോട്ട്' എന്ന കുറിപ്പോടെയാണ് ഓസീസ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഓസീസ് താരങ്ങളുടെ മക്കളെല്ലാവരും ചേര്‍ന്ന് കളിച്ച ക്രിക്കറ്റ് മത്സരത്തിനിടേയായിരുന്നു ഇന്‍ഡിയുടെ മനോഹരമായ ഷോട്ട്. സിംഗിളെടുക്കാന്‍ ഇന്‍ഡി ഓടുന്നതും വീഡിയോയില്‍ കാണാം.
മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തറപറ്റിച്ച ഓസ്‌ട്രേലിയ 3-0ത്തിന് ആഷസ് പരമ്പര സ്വന്തമാക്കിയിരുന്നു. ഇനി രണ്ടു ടെസ്റ്റുകളാണ് പരമ്പരയില്‍ അവശേഷിക്കുന്നത്. മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 14 റണ്‍സിനുമായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് ഒതുക്കിയ ബൗളര്‍ സ്‌കോട്ട് ബോളണ്ടാണ് കളിയിലെ താരം. ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റാണ് താരം വീഴ്ത്തിയത്.
Content Highlights: Ashes Test David Warner's Daughter Indi Showcases First Glimpse Of Batting Skills
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..