തിരിച്ചുവരവില്‍ സിഡ്‌നിയില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി; അപൂര്‍വ നേട്ടം സ്വന്തമാക്കി ഖവാജ


Photo: AFP

സിഡ്‌നി: നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് തകര്‍പ്പനാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജ. ആഷസ് പരമ്പരയിലെ സിഡ്‌നി ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ താരം ഈ ഗ്രൗണ്ടിലെ അപൂര്‍ നേട്ടവും സ്വന്തമാക്കി.

സിഡ്‌നിയില്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്ററായിരിക്കുകയാണ് ഖവാജ. 1968/69ല്‍ വെസ്റ്റിന്‍ഡീസിനെതിരേ ഡഗ് വാള്‍ട്ടേഴ്‌സാണ് ഈ ഗ്രൗണ്ടില്‍ ആദ്യമായി രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയത്. പിന്നീട് 2005/06 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റിക്കി പോണ്ടിങ്ങും ഈ നേട്ടം സ്വന്തമാക്കി.

ആഷസ് പരമ്പരയിലെ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ താരം കൂടിയാണ് ഖവാജ. ആദ്യ ഇന്നിങ്‌സില്‍ 260 പന്തില്‍ നിന്ന് 137 റണ്‍സെടുത്ത ഖവാജ രണ്ടാം ഇന്നിങ്‌സില്‍ 138 പന്തില്‍ നിന്ന് 101 റണ്‍സോടെ പുറത്താകാതെ നിന്നു. 2019-ലെ ആഷസ് പരമ്പരയിലാണ് ഖവാജ അവാനമായി ടെസ്റ്റ് കളിച്ചത്.

Content Highlights: Ashes 2021-2022 Usman Khawaja achieve Rare Feat At The SCG

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented