Photo: AP
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ പേസര്‍ ഒലെ റോബിന്‍സണെ കൊണ്ട് ഓഫ് സ്പിന്‍ എറിയിച്ച് ഇംഗ്ലണ്ട്.
അഡ്ലെയ്ഡില് നടക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിന്റെ നാലാം ദിനമായ ഞായറാഴ്ചയായിരുന്നു സംഭവം.
അഡ്ലെയ്ഡ് ഓവലിലെ പിച്ചില്‍ നിന്ന് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന് ലഭിച്ച പിന്തുണ കണ്ടിട്ടായിരിക്കണം ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍.
സ്പിന്നര്‍മാരായ ജാക്ക് ലീച്ച്, ഡോം ബെസ്സ് എന്നിവരില്ലാതെയാണ് ഇംഗ്ലണ്ട് അഡെലെയ്ഡ് ടെസ്റ്റിനിറങ്ങിയത്. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിനായി പന്തെറിയാറുള്ള ക്യാപ്റ്റന്‍ ജോ റൂട്ട് പരിക്ക് കാരണം ഫീല്‍ഡിങ്ങിന് ഇറങ്ങുകയും ചെയ്തിരുന്നില്ല. മത്സരത്തിനിടെ മൂന്ന് ഓവര്‍ സ്പെല്ലാണ് റോബിന്‍സണ്‍ ഓഫ് സ്പിന്‍ എറിഞ്ഞത്.
കരിയറില്‍ ഇതാദ്യമായല്ല റോബിന്‍സണ്‍ ഓഫ് സ്പിന്‍ എറിയുന്നത്. സസെക്സിനായി കളിക്കുമ്പോള്‍ 26 ഓവറുകളോളം താരം ഓഫ് സ്പിന്‍ എറിഞ്ഞിട്ടുണ്ട്.
Content Highlights: ashes 2021 england seamer ollie robinson bowled off-spin in adelaide test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..