കിയെല്‍സ്: എ.ഐ.ബി.എ ലോക യൂത്ത് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അരുന്ധതി ചൗധരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 69 കിലോ വിഭാഗത്തില്‍ കൊളംബിയയുടെ ഡെയാനെയ്‌റ ക്യാസാസിനെ കീഴടക്കിയാണ് അരുന്ധതി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 

പോളണ്ടിലെ കിയെല്‍സില്‍ വെച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. രാജസ്ഥാന്‍ സ്വദേശിനിയായ അരുന്ധതി മൂന്നു തവണ ഖേലോ ഇന്ത്യ ചാമ്പ്യനായിട്ടുണ്ട്. 5-0 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. ഈയിടെ അവസാനിച്ച അഡ്രിയാട്ടിക്ക് പേള്‍ ടൂര്‍ണമെന്റില്‍ അരുന്ധതി സ്വര്‍ണം നേടിയിരുന്നു. 

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സുമിത് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. 69 കിലോ വിഭാഗത്തില്‍ വെനസ്വേലയുടെ റാഫേല്‍ പെര്‍ഡോമോയെ കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 

Content Highlights: Arundhati cruises into quarters of  AIBA Youth Championship