ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയവും അതിന്റെ പരിസരവും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിച്ചുകൊള്ളാന്‍ നിര്‍ദേശിച്ച് ഡല്‍ഹി സര്‍ക്കാരിന് ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) കത്ത്. 

ഇക്കാര്യം വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് രോഹന്‍ ജെയ്റ്റ്‌ലിയാണ് ഡല്‍ഹി സര്‍ക്കാരിന് കത്തയച്ചത്. 

ഐ.പി.എല്‍ 14-ാം സീസണിന്റെ വേദിയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം. റദ്ദാക്കുന്നതിനു മുമ്പുള്ള സമയക്രമമനുസരിച്ച് മേയ് രണ്ടു വരെ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കേണ്ടതായിരുന്നു.

സ്റ്റേഡിയവും പരിസരവും വാക്‌സിന്‍ കേന്ദ്രമാക്കിയാല്‍ ദിവസേന പതിനായിരത്തോളം ആളുകള്‍ക്ക് കുത്തിവെയ്പ് എടുക്കാന്‍ സാധിക്കുമെന്നും രോഹന്‍ ജെയ്റ്റ്‌ലി അയച്ച കത്തില്‍ പറയുന്നു.

Content Highlights: Arun Jaitley Stadium canbe used as Covid-19 vaccination centre DDCA offers Delhi government