2.36 കോടി കുടിശിക; കാര്യവട്ടം സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി KSEB, നടപടി ഇന്ത്യയുടെ കളി നടക്കാനിരിക്കെ


Photo: twitter.com

തിരുവനന്തപുരം: വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി. 2 കോടി 36 ലക്ഷം രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഈ മാസം 28-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരം നടക്കാനിരിക്കെയാണ് കെ.എസ്.ഇ.ബിയുടെ നടപടി.

ഈ മാസം 13-നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. 28-ന് നടക്കാനിരിക്കുന്ന മത്സരത്തിന്റെ സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട് കെ.സി.എയും (കേരള ക്രിക്കറ്റ് അസോസിയേഷന്‍) സിറ്റി പോലീസ് കമ്മീഷണറും വിളിച്ച യോഗത്തിനായി മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച കാര്യം അറിയുന്നത്. ഇക്കാരണത്താല്‍ തന്നെ വൈദ്യുതിയില്ലാത്ത ഹാളില്‍വെച്ചാണ് യോഗം നടന്നത്.

വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ച് നാലു ദിവസമായതിനാല്‍ തന്നെ ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികളും മൈതാനം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളും നടക്കുന്നത് ജനറേറ്ററിന്റെ സഹായത്തോടെയാണെന്ന് കെ.സി.എ അറിയിച്ചു. വരും ദിവസങ്ങളും തല്‍സ്ഥിതി തുടരുകയാണെങ്കില്‍ അത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് മൈതാനം സജ്ജമാക്കുന്ന പ്രവൃത്തികളെ കാര്യമായി ബാധിക്കുമെന്നും കെ.സി.എ കൂട്ടിച്ചേര്‍ത്തു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍നോട്ട ചുമതലയുള്ള കെ.എസ്.എഫ്.എല്‍ (കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ്) ആണ് കുടിശിക അടയ്‌ക്കേണ്ടത്. ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്നും കെ.സി.എ വ്യക്തമാക്കി.

Content Highlights: Arrears of two and a half crores KSEB disconnects power at karyavattom greenfield stadium


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented