മുൻ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം വേണുഗോപാൽ ചന്ദ്രശേഖർ | Photo: twitter.com|sumanthraman
ചെന്നൈ: അര്‍ജുന അവാര്‍ഡ് ജേതാവായിരുന്ന മുന്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം വേണുഗോപാല്‍ ചന്ദ്രശേഖര്‍ (64) കോവിഡാനന്തര സങ്കീര്‍ണതകളെ തുടര്‍ന്ന് അന്തരിച്ചു.
ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മൂന്ന് തവണ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്ന അദ്ദേഹം 1982 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സെമിഫൈനലിലെത്തിയിരുന്നു.
1984-ല്‍ നടന്ന ഒരു ശസ്ത്രക്രിയയാണ് അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ത്തത്. ശസ്ത്രക്രിയക്കു പിന്നാലെ സംസാര ശേഷിയും കാഴ്ച ശക്തിയും ചലനാത്മകതയും അദ്ദേഹത്തിന് നഷ്ടമായി.
പിന്നീട് ജീവിതത്തോട് പൊരുതിയ അദ്ദേഹം പരിശീലകനായും പ്രവര്‍ത്തിച്ചു. പിന്നാലെ ആശുപത്രിക്കെതിരേ നിയമ പോരാട്ടം നടത്തുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു.
Content Highlights: Arjuna Winning Table Tennis Player V Chandrasekhar Dies due to Covid-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..