Photo By DIBYANGSHU SARKAR| AFP
ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തെ പരിചരിച്ച ഏഴ് ആരോഗ്യ വിദഗ്ധര്‍ക്ക് അര്‍ജന്റീന ജഡ്ജ ഒര്‍ലാന്‍ഡോ ഡയസ് യാത്രാവിലക്കേര്‍പ്പെടുത്തി.
മാറഡോണയുടെ മരണത്തിനു പിന്നാലെ ആരോപണമുയര്‍ന്ന ചികിത്സാ സംഘത്തിലുള്ളവരാണ് ഇവര്‍. മാറഡോണയുടെ കുടുംബഡോക്ടറും ന്യൂറോ സര്‍ജനുമായ ലിയോപോള്‍ഡോ ല്യൂക്ക്, മനോരോഗ വിദഗ്ധന്‍ അഗുസ്റ്റിന കോസാചോവ്, മനഃശാസ്ത്രജ്ഞന്‍ കാര്‍ലോസ് ഡയസ്, ദഹിയാന മാഡ്രിഡ്, റിക്കാര്‍ഡോ അല്‍മിറോണ്‍, ഡോക്ടര്‍ നാന്‍സി ഫോര്‍ലിനി, നഴ്‌സിങ് കോ-ഓര്‍ഡിനേറ്റര്‍ മാരിയാനോ പെറോണി എന്നിവര്‍ക്കാണ് ജഡ്ജ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരേ കഴിഞ്ഞയാഴ്ച മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് ചാര്‍ജ് ചെയ്തിരുന്നു.
നേരത്തെ മാറഡോണയുടെ അവസാന സമയത്ത് ചികിത്സാ സംഘത്തില്‍ നിന്ന് വേണ്ട പരിചരണം ലഭിച്ചില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ മാറഡോണ ജീവിച്ചിരിക്കുമായിരുന്നെന്നും ഫുട്ബോള്‍ ഇതിഹാസം 12 മണിക്കൂറിലധികം വേദന അനുഭവിച്ചുവെന്നും പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അനുചിതമായും അശ്രദ്ധയോടെയുമാണ് ചികിത്സാസംഘം പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇരുപതില്‍ അധികം ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് രണ്ടു മാസത്തോളം പ്രവര്‍ത്തിച്ചാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ അര്‍ജന്റീന നീതിന്യായ മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചിലാണ് ബോര്‍ഡിനെ നിയോഗിച്ചത്.
Content Highlights: Argentine Judge Imposes Travel Ban for Seven Suspects on Diego Maradona Death Probe
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..