ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ അകപ്പെട്ട ഇന്ത്യക്ക് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും രണ്ട് കോടി രൂപയുടെ സഹായം നല്‍കി. ഒപ്പം ധനസമാഹരണ പ്രവര്‍ത്തനങ്ങളും ഇരുവരും തുടങ്ങി. 'ഇന്‍ ദിസ് ടുഗെദര്‍' എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌ന് തുടക്കമിട്ടാണ് ഇരുവരും രണ്ട് കോടി രൂപ സംഭാവന നല്‍കിയത്. 

ഏഴ് കോടി രൂപ ലക്ഷ്യമിട്ടായിരുന്നു ഈ ക്യാമ്പെയ്ന്‍. 24 മണിക്കൂറിനുള്ളില്‍ 3.6 കോടി രൂപ സമാഹരിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ഇക്കാര്യം കോലിയും അനുഷ്‌കയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. 

കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കാനാണ് ഈ പണം ചിലവഴിക്കുക. ഏഴ് കോടി രൂപയെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും രാജ്യത്തെ സഹായിക്കാനും ഈ ക്യാമ്പെയ്ന്‍ പോരാട്ടം തുടരുമെന്ന് കോലി ട്വീറ്റ് ചെയ്തു.

Content Highlights: Anushka Sharma Virat Kohli raise over Rs 3.5 crore for Covid 19 relief fund in a day