'ഈ ചിത്രത്തിനും നിങ്ങളുടെ ജീവിതത്തിനും ഫില്‍റ്ററിന്റെ ആവശ്യമില്ല'; കോലിയോട് ചേര്‍ന്നുനിന്ന് അനുഷ്‌ക


ദീപാവലി വേഷത്തില്‍ കോലിയോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് അനുഷ്‌ക പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

വിരാട് കോലിയും അനുഷ്‌ക ശർമയും | Photo: Instagram| Anushka Sharma

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഹൃദയത്തില്‍ തൊടുന്ന ജന്മദിനാശംസയുമായി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ. ദീപാവലി വേഷത്തില്‍ കോലിയോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് അനുഷ്‌ക പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

'ഈ ചിത്രത്തിനും നിങ്ങള്‍ നിങ്ങളുടെ ജീവിതം നയിക്കുന്ന രീതിക്കും ഫില്‍റ്ററിന്റെ ആവശ്യമില്ല. സത്യസന്ധതയും ധൈര്യവുമാണ് നിങ്ങളുടെ കാതല്‍. സംശയത്തെ വിസ്മൃതിയിലാക്കുന്ന ധൈര്യം. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നിങ്ങളെപ്പോലെ തിരിച്ചുവരാന്‍ ആര്‍ക്കും കഴിയില്ലെന്ന് എനിക്കറിയാം. ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരല്ല നമ്മളെന്ന് എനിക്കറിയാം. എന്നിരുന്നാലും നിങ്ങള്‍ എത്രത്തോളം മനോഹരമായ വ്യക്തിയാണെന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറയാന്‍ എനിക്ക് ചിലപ്പോഴൊക്കെ തോന്നും. നിങ്ങളെ ശരിക്കും അറിയുന്നവര്‍ ഭാഗ്യവാന്‍മാരാണ്. എല്ലാം കൂടുതല്‍ തെളിച്ചമുള്ളതും മനോഹരവുമാക്കിയതിന് ഒരുപാട് നന്ദി. എല്ലാത്തിലുമുപരി എന്റെ ഹൃദ്യമായ ജന്മദിനാശംസകള്‍!.' ഇന്‍സ്റ്റഗ്രാമിലെ നീണ്ട കുറിപ്പില്‍ അനുഷ്‌ക ശര്‍മ പറയുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുഷ്‌കയും കോലിയും വിവാഹിതരായത്. 2021-ല്‍ ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചു. വാമിക എന്നാണ് മകളുടെ പേര്. നിലവില്‍ ട്വന്റി-20 ലോകകപ്പില്‍ കളിക്കുന്ന കോലിക്കൊപ്പം യു.എ.ഇയിലാണ് അനുഷ്‌കയും വാമികയും.

Content Highlights: Anushka Sharma pens emotional letter for India captain Virat Kohli on his 33rd birthday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented