-
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള വിവാഹശേഷം ആദ്യത്തെ മാസങ്ങളിൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് ഒരുമിച്ചു കഴിഞ്ഞതെന്ന് ബോളിവുഡ് നടിയും കോലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മ. ഇറ്റലിയിൽ വിവാഹിതരായ ശേഷമുള്ള ആദ്യത്തെ ആറു മാസത്തിനിടെ ഒരുമിച്ചു താമസിച്ചത് വെറും 21 ദിവസം മാത്രമാണെന്നും അനുഷ്ക പറയുന്നു. വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുഷ്ക.
രണ്ടു പേരിൽ ഒരാൾ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ടു ഒരുമിച്ചു താമസിക്കാനുള്ള അവസരങ്ങൾ കുറവായിരുന്നെന്നും അനുഷ്ക വ്യക്തമാക്കുന്നു. ഇടയ്ക്കെപ്പോഴെങ്കിലുമാകും ഒരുമിച്ചു ഭക്ഷണം കഴിക്കാനുള്ള അവസരം ലഭിക്കുകയെന്നും കോലിയോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും അനുഷ്ക കൂട്ടിച്ചേർത്തു.
അനുഷ്കയെ കുറിച്ച് വിരാട് കോലിയും മനസ്സുതുറന്നു. ഓരോ ദിവസവും പരസ്പരം സ്നേഹിച്ചു ചെലവഴിക്കുകയാണ് ഞങ്ങൾ. അനുഷ്കയുമായി യുഗങ്ങളുടെ ബന്ധമുണ്ടെന്ന് എപ്പോഴും തോന്നാറുണ്ട്. സ്നേഹത്തിൽ മാത്രം അടിയുറച്ചതാണ് അനുഷ്കയുമായുള്ള ബന്ധമെന്നും കോലി പറയുന്നു.
കോവിഡ് വ്യാപനത്തോടെ രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ മുംബൈയിലെ വീട്ടിൽ വിരാട് കോലിക്കൊപ്പമാണ് അനുഷ്ക. സിനിമാ ഷൂട്ടിങ്ങുകൾ നിർത്തിവെയ്ക്കുകയും കളിക്കളങ്ങൾ നിശ്ചലമാകുകയും ചെയ്തതോടെയാണ് ഒരുമിച്ചു ചെലവഴിക്കാൻ ഇരുവർക്കും കൂടുതൽ സമയം ലഭിച്ചത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..