സ്‌റ്റേഡിയത്തില്‍ ക്വാറന്റീനിലാണ്‌; അനുഷ്‌കയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍


തമാശയായി ഇട്ട ഈ പോസ്റ്റില്‍ നിരവധി പേരാണ് കമന്റ് ചെയ്തത്.

അനുഷ്‌ക ശർമ | instagram| anushka sharma

ന്യൂഡൽഹി: സ്റ്റേഡിയത്തിൽ ക്വാറന്റീനിൽ കഴിഞ്ഞിട്ടുണ്ടോ? അത് ഒരു വ്യത്യസ്ത അനുഭവമായിരിക്കും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ ഇപ്പോൾ ഒരു സ്റ്റേഡിയത്തിൽ ക്വാറന്റീനിലാണ്. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലെ ഏജീസ് ബൗളിലാണ് ഈ ക്വാറന്റീൻ കേന്ദ്രം.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അനുഷ്ക തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. തമാശയായി ഇട്ട ഈ പോസ്റ്റിൽ നിരവധി പേരാണ് കമന്റ് ചെയ്തത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീമിനൊപ്പമാണ് അനുഷ്ക.

അവിടെ മകൾ വാമികയ്ക്കൊപ്പം ക്വാറന്റീനിൽ കഴിയുന്ന താരം അതിനിടയിൽ സ്റ്റേഡിയം സന്ദർശിക്കുകയായിരുന്നു. ആ സമയത്ത് എടുത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സ്റ്റേഡിയത്തിൽ ക്വാറന്റീൻ എന്ന ഹാഷ്ടാഗോടെയാണ് ആ ചിത്രം താരം പോസ്റ്റ് ചെയ്തത്.

Content Highlights: Anushka Sharma Is Currently Quarantining At A Stadium In The UK

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented