ആരാധകരുടെ ചോദ്യത്തിനിടെ 'ഹെഡ്‌സെറ്റ് എവിടെ?' എന്ന് അനുഷ്‌ക, മറുപടി നല്‍കി കോലി


1 min read
Read later
Print
Share

മകള്‍ വാമികയെ കുറിച്ചും ആരാധകര്‍ ചോദിച്ചു. വാമികയുടെ ഒരു ചിത്രം പങ്കുവെയ്ക്കുമോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

വിരാട് കോലിയും അനുഷ്‌ക ശർമയും | Photo: Instagram|Anushka Sharma

ന്യൂഡൽഹി: ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയിൽ ക്വാറന്റെയ്നിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഇതിനിടയിൽ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി കോലി ചാറ്റിങ്ങിന് സമയം കണ്ടെത്തി. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോലി.

ഈ സംഭാഷണം രസകരമായി മുന്നേറവെ ഇടയ്ക്ക് ഒരു ചോദ്യം കണ്ട് കോലി ആദ്യം ഒന്ന് ഞെട്ടി. പിന്നീട് ചിരിച്ചു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കയുടെ ചോദ്യമായിരുന്നു അത്. ഹെഡ്ഫോൺ എവിടെയാണ് വെച്ചത് എന്നായിരുന്നു അനുഷ്കയ്ക്ക് അറിയേണ്ടിയിരുന്നത്. ബെഡ്ഡിന് അടുത്തുള്ള മേശയുടെ മുകളിലുണ്ടെന്ന് കോലി മറുപടിയും നൽകി.

മകൾ വാമികയെ കുറിച്ചും ആരാധകർ ചോദിച്ചു. വാമികയുടെ ഒരു ചിത്രം പങ്കുവെയ്ക്കുമോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'സോഷ്യൽ മീഡിയയിൽ വാമികയുടെ ചിത്രം പങ്കുവെയ്ക്കില്ല. സോഷ്യൽ മീഡിയ എന്താണെന്ന് മനസ്സിലാക്കുന്ന പ്രായമെത്തുമ്പോൾ ഇതെല്ലാം അവൾ തീരുമാനിക്കട്ടെ.' ഇതായിരുന്നു കോലി ആ ചോദ്യത്തിന് നൽകിയ മറുപടി. അനുഷ്കയ്ക്കൊപ്പം ടിവി ഷോ കണ്ടാണ് ഒഴിവുസമയം ചിലവഴിക്കാറുള്ളതെന്നും കോലി വ്യക്തമാക്കി.

Content Highlights: Anushka Sharma Crashes Virat Kohlis Session With Fans Asks About Her Headphones

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sushil Kumar

1 min

ഗുസ്തി മത്സരങ്ങളെക്കുറിച്ച് അറിയണം; ജയിലില്‍ ടിവി ആവശ്യപ്പെട്ട് സുശീല്‍ കുമാര്‍

Jul 4, 2021


solomon

1 min

സംസ്ഥാന പവര്‍ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സോളമന്‍ തോമസിന് സ്വര്‍ണം

Sep 24, 2023


sachin and lara

1 min

റോഡ് സേഫ്റ്റി ലീഗ്: ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക

Sep 5, 2022


Most Commented